ആലപ്പുഴ: പുന്നമടയിൽ സ്വകാര്യ ഹോട്ടലിൽ അതിക്രമം കാട്ടിയ യുവാവിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തത്തംപള്ളി ഉണ്ണേച്ച് പറമ്പിൽ ജോമോൻ(35)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കളോടൊപ്പം എത്തിയ ജോമോൻ ഹോട്ടലിൽ അതിക്രമം കാട്ടിയത്.