ചേർത്തല: നഗരസഭ നാലു മുതൽ എട്ട് വരെ വാർഡുകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും പൊതുജനങ്ങൾക്കുമായി നെടുമ്പ്രക്കാട് ഗവ. യു.പി സ്‌കൂളിൽ ഇന്ന് കൊവിഡ് പരിശോധന നടക്കും. വൈകിട്ട് 3ന് ആധാർ കാർഡുമായി എത്തുന്നവർക്ക് പരിശോധനയിൽ പങ്കെടുക്കാമെന്നും ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അറിയിച്ചു.