ചേർത്തല: കവി മുരുകൻ കാട്ടാക്കടക്കെതിരെ വധ ഭീഷണി ഉയർത്തിയതിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. നഗരസഭ വ്യാപാര സമുച്ചയത്തിന് സമീപം ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചേർത്തല രാജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ ഇന്ദ്രൻ, കുമാരി വിജയ, ദിനൂപ് വേണു, രാജേഷ് എന്നിവർ സംസാരിച്ചു.