ഹരിപ്പാട്: വേനൽ മഴയിൽ ഹരിപ്പാട് വിഷുക്കണിയായെത്തിയ കണ്ണൻ ഏവർക്കും കൗതുകമായി.
വിഷു സ്പെഷ്യലായി ഒരുങ്ങുന്ന വെബ് സീരീസിന്റെ ഭാഗമായി വിഷ്ണു വി. ഗോപാലാണ് കൃഷ്ണ വേഷത്തിൽ എത്തിയത്. വിഷ്ണു വി ഗോപാൽ തന്നെ സംവിധാനം ചെയ്യുന്ന ഒരു പെറ്റി കഥ എന്ന വെബ് സീരീസിന്റെ നാലാം ഭാഗമാണ് വിഷു സെപെഷ്യലായി റീലീസിന് ഒരുങ്ങുന്നത്. തമാശയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സീരിസ് കേരളത്തിലും ബാംഗ്ളൂരിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഒരു പെറ്റി കിട്ടിയ കഥയിൽ നിന്നും തുടങ്ങി നാലാം ഭാഗം വരെ എത്തി നിൽക്കുന്ന മികച്ച തിരക്കഥയുള്ള ഒരു വെബ്സീരീസാണ് ഒരു പെറ്റി കഥ. കഥയ്ക്കും കഥാപാത്രത്തിനും ഏറെ പ്രാധാന്യം നൽകുന്നതാണ് വെബ് സീരിസ്.
വിജയ് ബാബു കേന്ദ്ര കഥ പാത്രമായ ലഹരി മുക്ത ഹ്രസ്വചിത്രമായ നിങ്ങളിൽ ഒരാളാണ് വിഷ്ണു വി ഗോപാൽ അവസാനമായി സംവിധാനം ചെയ്തത്. ഒരു എലിപത്തായം, സെൽഫി, പീലി, അനുഗമനം, ഒരു വാലൻറയിൻ ട്രിപ്പ് എന്നിവയാണ് മറ്റു ഹ്രസ്വ ചിത്രങ്ങൾ.