ചാരുംമൂട് :ചത്തിയറ ശക്തികുളങ്ങര ശ്രീ ദുവനേശ്വരി ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് ഇന്ന് കൊടിയേറും. 23ന് സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാണ് പരിപാടികൾൽ
ഇന്ന് വൈകിട്ട് 6 ന് ദീപക്കാഴ്ച, തുടർന്ന് ക്ഷേത്രം തന്ത്രി വൈക്കം നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്.
ഉത്സവ ദിനങ്ങളിൽ രാവിലെ 5 ന് ഗണപതി ഹോമം, ശ്രീഭൂതബലി 7.30 ന് ഭാഗവത പാരായണം, വൈകിട്ട് 6 ന് ദീപക്കാഴ്ച. 22 ന് വൈകിട്ട് 5.30 ന്ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട്, 6.30 ന് ആറാട്ട് വരവ്, 7 ന് കൊടിയിറക്ക് .
23ന് രാവിലെ 7ന് തിരുവാഭരണച്ചാർത്ത്, തെക്കേ തളത്തിൽ വല്യഛന് പൂജ, വൈകിട്ട് 4 ന് എഴുന്നള്ളത്ത്, 6ന് വേലകളി, തുടർന്ന് എതിരേല്പ്.