കുട്ടനാട്: രക്താർബുദം ബാധിച്ച് തിരുവന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന പുളിങ്കുന്ന് കണ്ണാടി പന്നാത്തുശ്ശേരിച്ചിറ ഹരി പ്രസാദിന്റെ (23) ജീവൻ നിലനിറുത്താൻ നാടിന്റെ കനിവ് തേടി ബന്ധുക്കൾ.
രണ്ടാഴ്ച മുമ്പ് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിന് പുറമെ പല്ലിനടിയിൽ നിന്ന് രക്തം വാർന്ന് പോകുകയും ചെയ്തതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ വിശദ പരിശോധനയിൽ അർബുദം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് മാറ്റിയത്.
മരുന്നിനും മറ്റു ചെലവുകൾക്കുമായി ദിവസേന ആയിരത്തിലേറെ രൂപ ആവശ്യമുണ്ട്. ഹരിപ്രസാദിന്റെ ചെറുപ്പത്തിൽത്തന്നെ അമ്മ മരിച്ചു. അച്ഛൻ മധുസൂദനൻ ഭിന്നശേഷിക്കാരനാണ്. എറണാകുളത്തെ വർക്ക് ഷോപ്പിൽ ജീവനക്കാരനായ മൂത്തസഹോദരൻ ശിവപ്രസാദിന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. സാമ്പത്തികമായി തകർന്ന നിലയിലാണ് കുടുംബം. ശിവപ്രസാദിന്റെ പേരിൽ വൈറ്റില ആക്സിസ് ബാങ്കിൽ അക്കൗണ്ട് ഉണ്ട്. നമ്പർ 915010017605854. ഫോൺ: 917558852032