കുട്ടനാട് : നെൽ കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം കാണാൻ പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ വില ഉടൻ വിതരണം ചെയ്യാൻ സപ്ലൈക്കോയും സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സിബി മൂലംകുന്നം അദ്ധ്യക്ഷത വഹിച്ചു. ബിജു വലീയവീടൻ, ടിറ്റോ എബ്രഹാം, എൻ. സ്വാമിനാഥൻ, എ.കെ. ഷംസുധൻ, പ്രസന്നകുമാർ, ജസ്റ്റിൻ തോമസ്, ബിജുലാൽ, ബിജോ ജോസഫ്, എ. സുഗതൻ, രാജീവ്. എസ്., പാപ്പച്ചൻ തകഴി, ജോർജ്ജ് ചമ്പക്കുളം, സണ്ണി മാമൻ, ഉമ്മൻ മാത്യു, രാജേന്ദ്രക്കുറുപ്പ്, എം.സി.ജോയ്പ്പൻ കാവാലം,രാജേഷ് നെടുമുടി എന്നിവർ പ്രസംഗിച്ചു.