അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ കരൂരിൽ രണ്ട് ഓട്ടോറിക്ഷകളും രണ്ടു കാറുകളും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവർമാരായ പുറക്കാട് കരൂർ കൂനത്താൻ പറമ്പ് വീട്ടിൽ മധു (57), പുറക്കാട് വാസുദേവപുരം പെരുമ്പള്ളിയിൽ മകൻ പ്രകാശൻ (56) എന്നിവർക്കാണ് പരിക്ക്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുവിന്റെ നില ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് 4 ഓടെ ആയിരുന്നു അപകടം. തെക്കുഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം തെറ്റി ഓട്ടോയിലിടിച്ചു. പിന്നാലെ വന്ന ഓട്ടോയും മറ്റൊരു കാറും ഈ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.