ആലപ്പുഴ : പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, മുഖവൈകല്യം മാറ്റാൻ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് 18 ന് രാവിലെ എട്ട് മുതൽ 11വരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ യുവരാജ് ഹാളിൽ നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഉമേഷ് പോച്ചപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴുത്തിന് മുകളിലുള്ള മുപ്പത്തിരണ്ടിൽപ്പരം വിവിധ മുഖ വൈകല്യങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയകളും തുടർ ചികിത്സയും സൗജന്യമായി നൽകും. മൂന്നു മാസം പ്രായമുള്ള കുട്ടികൾ മുതൽ 65 വയസ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 9447283039, 8848176537 .