ആലപ്പുഴ : കൊവിഡ് സംബന്ധമായ യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത വ്യക്തികൾക്കാണ് വീട്ടിൽ നിരീക്ഷണം അനുവദിക്കുന്നതെന്നും ഇങ്ങനെയുള്ളവർ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. ഗർഭിണികൾ, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർ, മറ്റ് രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർക്ക് വീട്ടിൽ നിരീക്ഷണത്തിനുള്ള സൗകര്യം അനുവദിക്കില്ല.
.നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യം വീട്ടിലുണ്ടെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണം. 12 വയസിന് താഴെയുള്ള കുട്ടികളുടെ കൂടെ ഒരാളെ (മാതാപിതാക്കൾ/രക്ഷകർത്താവ്) റൂമിൽ കൂടെ കഴിയാൻ അനുവദിക്കുംമുറി വായു സഞ്ചാരമുള്ളതും ബാത്ത് അറ്റാച്ച്ഡ് ആയതുമായിരിക്കണം. രോഗിയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് മുതിർന്ന ആരോഗ്യവാനായ ഒരു വ്യക്തിയെ ചുമതലപ്പെടുത്തണം. രോഗി താമസിക്കുന്ന വീട് വാർഡുതല ജാഗ്രത സമിതിയുടെ നിരീക്ഷണത്തിലായിരിക്കും.
എൻ.എസ്.എസ് വോളണ്ടിയർമാർ
സുപ്രധാന പങ്ക് വഹിക്കണം
കൊവിഡ് പ്രതിരോധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ എൻ.എസ്.എസ് വോളണ്ടിയർമാർ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു. 'അറിയാം കരുതാം' വിദ്യാർത്ഥികൾക്കായുള്ള ശുചിത്വ ക്യാമ്പയിൻ 2.1 ൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ശുചിത്വം പാലിക്കുന്നതിന് എൻ. എസ് എസും ശുചിത്വ മിഷനും മികച്ച സേവനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.