ആലപ്പുഴ : തൃച്ചാറ്റുകുളം ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയുള്ള റോഡ് നിർമ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും അതിരു കല്ല് ജെ.സി.ബി ഉപയോഗിച്ച് മാറ്റി കൈക്കലാക്കിയ സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്നും മഹാദേവ സേവാസമിതി ആവശ്യപ്പെട്ടു. ദേവസ്വം അധികൃതരുട‌െ മൗനാനുവാദത്തോടെയാണ് റോഡു നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ ക്ഷേത്ര സൂമി കൈയേറിയെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു.അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ഭക്തജനങ്ങളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം നടത്തുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും സേവാസമിതി പ്രസിഡന്റ് കണ്ടോത്ത് ഭരതൻ പറഞ്ഞു.