കറ്റാനം : കട്ടച്ചിറ - മങ്കുഴി പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി.കഴിഞ്ഞ ദിവസം രാത്രി തെക്കേ മങ്കുഴി പാറയ്ക്കൽ ജാഗ്ഷന് സമീപമാണ് മാലിന്യം തള്ളിയത്. .വാർഡ് മെമ്പർ കെ.ആർ ഷൈജു നൽകിയ പരാതിയെ തുടർന്ന് വള്ളികുന്നം പൊലിസ് സ്ഥലത്തെത്തി സമീപമുള്ള സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.