ambala

അമ്പലപ്പുഴ: കോന്നിയിൽ നിന്നു കഴിഞ്ഞ ദിവസമെത്തിച്ച, ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണന്റെ ചിതാഭസ്മം പടിഞ്ഞാറേ നടയിലെ പ്രത്യേക പന്തലിൽ നിന്നു ഘോഷയാത്രയായെത്തി അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ നിമജ്ജനം ചെയ്തു. നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്ര ഉപദേശക സമിതി, ആനപ്രേമി സംഘം, അമ്പലപ്പുഴ ഭക്തജന സമിതി എന്നീ സംഘടനകൾ നേതൃത്വം നൽകി.