മാവേലിക്കര: വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ഇന്ന് ആരംഭിക്കും. 23ന് കെട്ടുകാഴ്ചയോടെ ഉത്സവം സമാപിക്കും. പത്താമുദയ ദിവസം എൻ.എസ്.എസ് കരയോഗ സംയുക്തസമിതിയുടെ ഏഴുകരയോഗങ്ങളും ചേർന്നൊരുക്കുന്ന ഒരു കെട്ടുകുതിരയെ ക്ഷേത്രസന്നിധിയിൽ സമർപ്പിക്കും. ഇന്ന് മുതൽ ഒൻപതുദിവസങ്ങളിൽ രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, 8ന് ഭാഗവതപാരായണം, വൈകീട്ട് 6.45ന് സേവ, രാത്രി 8ന് കളമെഴുത്തും പാട്ടും എന്നിവ നടക്കും. നാളെ രാവിലെ 10ന് ക്ഷേത്രതന്ത്രി ചേന്ദമംഗലത്ത് ഇല്ലത്ത് പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടക്കും.