എടത്വാ: വിളവെടുപ്പിന് മുമ്പ് വെള്ളത്തിലായ പാടശേഖരങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു. തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട കണ്ടങ്കരി-കടമ്പങ്കരി പാടം, പുത്തൻവാട പാടം എന്നിവിടങ്ങളാണ് എംപി സന്ദർശി​ച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, വിശ്വൻ വെട്ടത്തിൽ എന്നിവരും എം.പി​യ്ക്കൊപ്പം ഉണ്ടായി​രുന്നു.