ആലപ്പുഴ: ബാങ്കിംഗ് മേഖലയിലെ കേന്ദ്ര നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്ക് ശാഖയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.ശ്രീജിത്ത് ,ശ്വേത എസ് കുമാർ , ഉർമ്മിള മോഹൻദാസ് എന്നിവർ സംസാരിച്ചു.