മാവേലിക്കര : എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ, സമൂഹത്തിലെ ദുരിതബാധിതരെയും രോഗികളെയും ഭവനരഹിതരെയും വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവരെയും സഹായിക്കാനായി നടത്തുന്ന സാമൂഹികക്ഷേമ, വിദ്യാഭ്യാസ നിധി സമാഹരണം വിജയിപ്പിക്കണമെന്ന് ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ കൺവീനർ ഡോ: എ.വി ആനന്ദരാജ്, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ് ,വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ അറിയിച്ചു.