ldf

മുതുകുളം :ആറാട്ടുപുഴ കിഴക്കേക്കരയിൽ എൽണഡി.എഫിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതിലും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിൽ കള്ളക്കേസിൽപ്പെടുത്തിയതിലും പ്രതിഷേധിച്ച് എൽ.ഡി. എഫിന്റെ നേതൃത്വത്തിൽ റാലിയും യോഗവും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലൻ യോഗം ഉദ്ഘാടനം ചെയ്തു. എ.റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ടി. കെ.ദേവകുമാർ, പി.കെ. സഹദേവൻ, അഡ്വ.സുനിൽകുമാർ, ബി.അബിൻഷാ, ഷാനി, മൻസൂർ എന്നിവർ സംസാരിച്ചു.കെ.കരുണാകരൻ സ്വാഗതവും ഭാസ്കരബാബു നന്ദിയും പറഞ്ഞു