pension

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ 34 ശാഖകളിൽ നിന്ന് പേര് നൽകിയ വിധവകൾ ക്കുള്ള പെൻഷൻ വിതരണം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു . കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്, ജോയിന്റ് സെക്രട്ടറി രഞ്ചു വി.കാവാലം, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് എന്നിവർ സംസാരിച്ചു. ആലിലയിൽ പ്രത്യേകം തയാറാക്കിയ വിഷുക്കൈനീട്ടം വിതരണം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി കാവാലം വടക്ക് 945ാം നംമ്പർ ശാഖ സെക്രട്ടറി കെ.വി.അശോകന് കൈമാറി ഉദ്ഘാടനം ചെയ്തു.