photo

ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ദേശാഭിമാനി കലാ-സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സുർജിത് നഗറിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഫഹ്റുദീൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എ.നൗഷാദ് അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓ ഫീസർ സജികുമാർ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, പഞ്ചായത്തംഗം ഐഷാബീവി, റിട്ട: എക്സൈസ് എസ് ഐ ഹക്കീം , ബി.ജയദേവൻ, അബ്ദുൾ ജലീൽ , തുളസിരൻ, എം.മുഹമ്മദാലി, നൗഷാദ് എ.അസീസ്, അയ്യൂബ് ഖാൻ, ഷറഫുദീൻ, ജസിൽ എന്നിവർ സംസാരിച്ചു.