അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഇന്ന് പുലർച്ചെ മൂന്നരയ്ക്ക് ആരംഭിക്കും. രാവിലെ ആറ് വരെയാണ് ദർശനം. മുളയറ ഭഗവതിയുടെ ഉത്സവത്തിനും ഇന്ന് തുടക്കമാകും. കണിയൊരുക്കി ദേവനെ തിരുവാഭരണം അണിയിച്ച ശേഷം ഇന്നലെ രാത്രി ശ്രീ കോവിൽ അടച്ചു.പുലർച്ചെ മൂന്നിന് ശംഖ് വിളിച്ച് പള്ളിയുണർത്തി ദേവനെ കണി കാണിക്കും തുടർന്ന് കോയ്മ സ്ഥാനിയും, മേൽശാന്തിയും കണി കണ്ട ശേഷം ഭക്തർക്ക് പ്രവേശനം അനുവദിക്കും.