ചേർത്തല: തണ്ണീർമുക്കം വടക്ക് വാരണം കാക്കതുരുത്ത് പാടശേഖരസമിതയുടെ വാർഷിക പൊതുയോഗം 17ന് ഉച്ചയ്ക്ക് 2ന് പാലൂത്തറ സെന്റ് ജയിംസ് പള്ളി ഹാളിൽ ചേരും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി മാത്യു വലിയ വീട്ടിൽ റിപ്പോർട്ടും, ട്രഷറർ കെ.പി മംഗളൻ കണക്കും അവതരിപ്പിക്കും.പ്രസിഡന്റ് ടോമി വട്ടക്കര സ്വാഗതം പറയും.