മാന്നാർ : എസ്.എൻ.ഡി.പി.യോഗം 553-ാം നമ്പർ പാവുക്കര ശാഖയിലെ ഗുരുദേവ -ശാരദാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ഉത്സവം ഇന്നുമുതൽ 22 വരെ നടക്കും. ഇന്ന് വൈകിട്ട് 7.20 ന് കലാധരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, നാളെ രാവിലെ 10 ന് പ്രഭാഷണം, 18 ന് വൈകിട്ട് 6 ന് ദീപക്കാഴ്ച, 7 ന് സേവ, 22 ന് കൊടിയിറക്ക്.