a

മാവേലിക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്സൈസ് വകുപ്പ് മാവേലിക്കര സർക്കിൾ ഓഫീസ് ജീവനക്കാരി മരിച്ചു. തെക്കേക്കര ചെറുകുന്നം ചെമ്പള്ളിൽ തെക്കേതിൽ വി.വിജയമ്മ (65) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിന്റെ പിന്നിലിരുന്ന് കുറത്തികാട്ടേയ്ക്ക് പോകുമ്പോൾ ശനിയാഴ്ച രാവിലെ 10.30ന് തടത്തിലാൽ കാഞ്ഞൂർ പാലത്തിന് സമീപമായിരുന്നു അപകടം. എതിരെ അമിത വേഗതയിൽ വന്ന വാഹനം ഇടിക്കാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിരുന്ന വിജയമ്മ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ട്രോമാകെയർ ഐ.സി.യുവിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 10 നാണ് മരിച്ചത്. 1985-89 ൽ സാംബവ മഹാസഭ വനിതാസമാജം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭർത്താവ്: ഇലന്തൂർ കുഴിക്കാല വട്ടമോടിയിൽ സുരേന്ദ്രൻ (റിട്ട.പൊലീസ് ). മക്കൾ: അഖിൽ സുരേന്ദ്രൻ, അപർണ്ണ.