a

മാവേലിക്കര :ഭൂസുപോഷണ അഭിയാന്റെ ഭാഗമായി മാവേലിക്കര സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഭൂമിപൂജയും ഗോപൂജയും ഔഷധ വൃക്ഷതൈ നടീൽ ചടങ്ങും നടന്നു. മാവേലിക്കര വിദ്യാധിരാജ സെൻട്രൽ സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് കുരുത്തോല, പുഷ്പങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച ഭാഗത്ത് മൂന്ന് കർഷക കുടുംബങ്ങളിൽ നിന്ന് കൊണ്ടുവന്ന മണ്ണ് കലശ കുടത്തിൽ ശേഖരിച്ച് പുരോഹിത ശ്രേഷ്ഠൻമാരുടെ നേത്യത്വത്തിൽ ഭൂമിപൂജ നടത്തി. തുടർന്ന് കർപ്പൂരം ഉഴിഞ്ഞ് ഗോമാതാവിന് മാല ചാർത്തി ഗോപൂജയും ഭൂസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

മാവേലിക്കര സേവാഭാരതിയുടെ പ്രസിഡന്റ് സുരേഷ് കുമാർ കൊച്ചിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രശസ്ത ചിത്രകാരനും ലളിതകലാ അക്കാഡമി അവാർഡ് ജേതാവുമായ ജി.ഉണ്ണികൃഷ്ണൻ ഭൂസംരക്ഷണ സന്ദേശവും ഔഷധസസ്യം നടീലും നടത്തി. ചടങ്ങിൽ സേവാഭാരതി മാവേലിക്കര ജനറൽസെക്രട്ടറി ആർ.പി.ബാലാജി, വിദ്യാധിരാജ സ്കൂൾ പ്രിൻസിപ്പൾ ഷിന്റോ, ജില്ലാ സമിതി അംഗം ഗോപൻ ഗോകുലം, അഡ്വ.അനിൽ വിളയിൽ, അനിൽകുമാർ, ചെറുമഠം ബാലൻപിള്ള, രാജേഷ്, ജയകുമാർ, ദേവരാജൻ എന്നിവർ പങ്കെടുത്തു.