s

അമ്പലപ്പുഴ : ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും ആർ.ടി.പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ സന്ദർശനത്തിന് അനുവദിക്കൂവെന്ന് സൂപ്രണ്ട് അറിയിച്ചു. ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ, ഒ.പി. സമയം 8 മുതൽ 11 വരെയാക്കി. തുടർച്ചയായി മരുന്ന് കഴിക്കുന്നവർക്ക് ഡോക്ടർമാരുടെ ചീട്ട് പ്രകാരം പരമാവധി 2 മാസത്തേക്കുള്ള മരുന്ന് ലഭ്യത അനുസരിച്ച് ഫാർമസിയിൽ നിന്ന് നൽകും. ഇതിന് കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കൾ വന്നാൽ മതിയാകും.