കായംകുളം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കായംകുളം നഗര സഭയിൽ ഹരിത സമൃദ്ധി പദ്ധതി വാർഡ് 26ൽ ആരംഭിച്ചു.
വിഷുദിനത്തിൽ ചേരാവള്ളി കോലെടുത്ത് ജംഗ്ഷന് സമീപം കേളക്കൊമ്പിൽ പുരയിടത്തിലും ഇല്ലിക്കുളത്തുപുരയിടത്തിലും എ.കെ.ജി, ഇ.എം.എസ്. എന്നീ ഫാർമേഴ്സ് ക്ലബുകളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.
യു. പ്രതിഭ എം.എൽ.എ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു.കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ 26 -ാം വാർഡ് കൗൺസിലർ എസ്. കേശുനാഥ്,ഹരിത കേരളം മിഷൻ,ആലപ്പുഴ ജില്ലാ കോ ഓഡിനേറ്റർ കെ.എസ്.രാജേഷ്, ടി.കെ.വിജയൻ,ജെ. ഉഷ.ജി. അനിൽ എന്നിവർ സംസാരിച്ചു.