ആലപ്പുഴ: പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയവരുടെ വീടുകളിൽ അർദ്ധരാത്രി നടത്തിയ അക്രമം സി.പി.എമ്മിന്റെ അധപതനം വ്യക്തമാക്കുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. ആശയപരമായ നേരിടൽ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അക്രമം അഴിച്ചു വിടുന്നത്. സി.പി.എമ്മിൽ ഉണ്ടായിട്ടുള്ള കടുത്ത ഭിന്നത മറച്ചു പിടിക്കാനാണ് യാതൊരു പ്രകോപനവുമില്ലാതെ വീടുകൾക്ക് നേരെ അതിക്രമം നടത്തിയത്. പ്രതികളെ ഉടൻ അറസ്റ്റു ചെയ്തില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും എം.വി.ഗോപകുമാർ പറഞ്ഞു.