കൊച്ചി: വേമ്പനാട്ടുകായലിലെ നെടിയതുരുത്തിൽ നിയമം ലംഘിച്ച് കായൽനികത്തി കാപികോ കമ്പനി നിർമ്മിച്ച 54 വില്ലകളും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി പൊളിച്ചുനീക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി അറിയിച്ചു.രാജ്യത്തെ ഏറ്റവും വലിയ ഓരുജലാശയമായ വേമ്പനാട്ടുകായലിനെ കൈയേറ്റക്കാരിൽനിന്നും മലിനീകരണത്തിൽനിന്നും സംരക്ഷിക്കുന്നതിന് ബൃഹത്തായ പദ്ധതി ആവശ്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.