a
ചെറുകോൽ പൂരത്തിന് ചെറുകോൽ ശ്രീശുഭാനന്ദാശ്രമാധിപതി ദേവാനന്ദ ഗുരു കൊടിയേ​റ്റ് നിർവ്വഹിക്കുന്നു

മാവേലിക്കര: ആത്മബോധോദയസംഘ സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 139-മത് പൂരം ജന്മനക്ഷത്ര മഹാമഹത്തിന് സംഘത്തിന്റെ കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ കൊടിയേറി. ആശ്രമാധിപതി ദേവാനന്ദ ഗുരു കൊടിയേ​റ്റ് നിർവ്വഹിച്ചു. പത്ത് ദിവസങ്ങളിലായി നടത്തുന്ന ആഘോഷപരിപാടികളിൽ എല്ലാ ദിവസവും ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, ആശ്രമപ്രദക്ഷിണം, സ്തുതി, ആത്മീയ പ്രഭാഷണങ്ങൾ, അന്നദാനം, ശ്രീശുഭാനന്ദ ഭക്തിഗാനസുധ എന്നിവ നടക്കും. സമാപനദിവസമായ 23ന് രാവിലെ 10ന് ജന്മനക്ഷത്ര ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് 2.15ന് നടക്കുന്ന ജന്മനക്ഷത്ര സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ട്രസ്​റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അദ്ധ്യക്ഷനാവും.