rfre
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തര ഉത്സവത്തിന് കൊടിയേറ്റുന്നു

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് കൊടിയേറി. 23നാണ് ആറാട്ട്. ഇന്ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി ദർശനം, 4ന് സംഗീതസദസ്, 6ന് ചുറ്റുവിളക്ക്, ദീപക്കാഴ്ച, വേലകളി, 6.30ന് സേവ, രാത്രി 8.45ന് കീഴ് തൃക്കോവിൽ കൊടിയേറ്റ്, 17ന് വൈകിട്ട് 4ന് വയലിൻ ത്രയം, രാത്രി 10ന് മേജർസെറ്റ് കഥകളി, 18ന് ഉച്ചയ്ക്ക് 2ന് ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 4ന് സംഗീതസദസ്, രാത്രി 8.45ന് തിരുവമ്പാടി കൊടിയേറ്റ്, 10ന് മേജർസെറ്റ് കഥകളി, 19ന് രാവിലെ 10ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് തിരുവാതിരകളി, 20ന് ഉച്ചയ്ക്ക് 2ന് നാമജപലഹരി, 4ന് തിരുവാതിരകളി, 21ന് രാവിലെ 10ന് ഓട്ടൻതുള്ളൽ, 10.30ന് ആനയൂട്ട്, 3ന് പാണ്ടിമേളം, 22ന് 10.30ന് പഞ്ചവാദ്യം, 11ന് ഭക്തിഗാനസുധ, ആനയൂട്ട്, 3ന് സ്പെഷ്യൽ പഞ്ചാരിമേളം, രാത്രി 10ന് വലിയകാണിക്ക, വെളുപ്പിന് 2ന് വരവ്, 3ന് യാത്രയയപ്പ്, 23ന് രാവിലെ 6ന് പള്ളിവേട്ട, വൈകിട്ട് 4ന് വാഹനപൂജ, 4.40ന് തിരു ആറാട്ട് എഴുന്നള്ളത്ത്, 4.50ന് കേരള പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ, 5.30ന് നാദസ്വരക്കച്ചേരി, വെളുപ്പിന് 2.30ന് ആറാട്ടുവരവ്, ചുറ്റുവിളക്ക്, കൊടിയിറക്ക് എന്നിവ നടക്കും. പൂർണ്ണമായും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഉത്സവം നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.