sndp
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ വിഷുക്കൈനീട്ടം യൂണിയൻ കൺവീനർ സന്തോഷ്ശാന്തി കാവാലം വടക്ക് 945-ാം നമ്പർ ശാഖാ സെക്രട്ടറി കെ.വി. അശോകന് ആദ്യ കൈനീട്ടം നൽകി ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ നടന്ന വിഷുക്കൈനീട്ട ചടങ്ങ് വേറിട്ടതായി. യൂണിയൻ ചെയർമാൻ പി.വി. ബിനേഷാണ് ആലിലയിൽ പ്രത്യേകം തയ്യാറാക്കിയ കൈനീട്ടം ശാഖ സെക്രട്ടറിമാർ, പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം യൂണിയൻ ഭാരവാഹികൾ എന്നിവർക്ക് നൽകിയത്. യൂണിയൻ കൺവീനർ സന്തോഷ്ശാന്തി കാവാലം വടക്ക് 945-ാം നമ്പർ ശാഖാ സെക്രട്ടറി കെ.വി. അശോകന് ആദ്യ കൈനീട്ടം നൽകി ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, ജോ.സെക്രട്ടറി രഞ്ജു വി.കാവാലം, എംപ്ലോയീസ്‌ഫോറം സംസ്ഥാന ജോ. സെക്രട്ടറി ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.