മണ്ണഞ്ചേരി: കലവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം വിനിയോഗിച്ച് നിർമ്മിച്ച ഒ.പി വിഭാഗം കെട്ടിടത്തിൽ നിന്ന് എം.പിയുടെ പേര് നീക്കിയെന്ന് ആരോപിച്ച് മെഡിക്കൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് കലവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
ഭാരവാഹികളായ കണ്ണൻ വി.മറ്റത്തിൽ, അജിത്ത് കുമാർ, വിനോദ്, ജസ്റ്റിൻ കുന്നേൽ എന്നിവർ മെഡിക്കൽ ഓഫീസറുമായി നടത്തിയ ചർച്ചയിൽ 24 മണിക്കൂറിനുള്ളിൽ പേര് പുന:സ്ഥാപിക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
സജീവ്, എസ്.ആർ.നാസ്,സി.കെ.ബാബു, പ്രതീഷ്,അജ്മൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.