a


മാവേലിക്കര: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ കൂട്ടബലാൽസംഘം ചെയ്ത കേസിൽ ഒന്നാം പ്രതി കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് മൈത്രി നഗറിൽ കരുണയിൽ പ്രഭാത് (29) അറസ്റ്റിൽ. രണ്ടാം പ്രതി ശൂരനാട് പതാരം സ്വദേശി ജിതിൻ കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. മറ്റു പ്രതികളായ അഖിൽ, വിഷ്ണു എന്നിവർ ഒളിവിലാണ്.

2020 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഭാത് പെൺകുട്ടിയെ സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മൂന്നാം പ്രതി അഖിൽ വെട്ടിയാർ കളത്തട്ട് ജംഗ്ഷനിൽ നിന്നു പെൺകുട്ടിയെ ബൈക്കിൽ പ്രഭാതിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിച്ചു. പിറ്റേന്ന് രാവിലെ രണ്ടാം പ്രതി ജിതിൻ ബലാൽസംഘം ചെയ്തു. സംഭവം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയും വീഡിയോ കോൾ റെക്കോർഡ് ഉണ്ടെന്നും പറഞ്ഞ് പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചു. കഴിഞ്ഞ മേയിൽ പുലർച്ചെ ഒന്നിന് പെൺകുട്ടിയെ വീട്ടിൽ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി പ്രഭാതും ജിതിനും ബലാൽസംഘം ചെയ്തു. പ്രഭാതിനും ജിതിനും ഒത്താശ ചെയ്തു കൊടുത്തതിനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനുമാണ് വിഷ്ണുവിനെ പ്രതി ചേർത്തിരിക്കുന്നത്.