അരൂർ: എഴുപുന്ന പഞ്ചായത്ത് മൂന്നാം വാർഡ് താമരപ്പള്ളിൽ രാജേഷിനെ (43) തീരദേശ പാതയിൽ എഴുപുന്ന റെയിൽവേ ഗേറ്റിന് വടക്കുവശം ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു