
മുതുകുളം: വീട്ടിൽ നിന്നു ട്യൂഷനിറങ്ങിയ ശേഷം കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കായംകുളം കായലിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി. മുതുകുളം തെക്ക് പുത്തൻകണ്ടത്തിൽ മോഹൻദാസിന്റെ മകൻ അതുൽ (17) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ കണ്ടല്ലൂർ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം മീൻ പിടിത്തക്കാരുടെ നീട്ടു വലയിൽ കുരുങ്ങിയത്. ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പൊലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ഫലം വന്നശേഷം മൃതദേഹ പരിശോധന നടത്തും.
ഇന്നലെ രാവിലെ ഏഴോടെ ട്യൂഷനു പോകാനായി വീട്ടിൽ നിന്നിഇറങ്ങിയ അതുലിനെ കാണാതാവുകയായിരുന്നു.