tv-r
എസ്.സി ആൻഡ് എസ്.ടി. കോ- ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ എരമല്ലൂരിൽ നടത്തിയ ഡോ.ബി.ആർ.അംബേദ്കർ ജന്മദിനാഘോഷം റിട്ട.ജില്ലാ ജഡ്ജി കെ.വി.ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു. .

അരൂർ: എരമല്ലൂർ എസ്.സി. ആൻഡ് എസ്.ടി. കോ ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു. സമ്മേളനം റിട്ട.ജില്ലാ ജഡ്ജി കെ.വി.ഗോപിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ദളിത് ചിന്തകൻ ഡോ.സാംകുട്ടി പട്ടങ്കരി, ദിവാകരൻ കല്ലുങ്കൽ, എം.വി.ആണ്ടപ്പൻ, പി.കെ.മനോഹരൻ, ബാബു വളമംഗലം, കെ.എം.കുഞ്ഞുമോൻ, വി.വി. പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.