ആലപ്പുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ മൂന്ന് താത്കാലിക നിയമനങ്ങൾ നടത്താനായി നിശ്ചയിച്ച അഭിമുഖം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടസപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്നുറപ്പായപ്പോൾ സി.പി.എം നേതാക്കൾ നടത്തുന്ന കടുംവെട്ടാണ് ഇത്തരം നിയമവിരുദ്ധമായ പിൻവാതിൽ നിയമനങ്ങളെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റ്റിജിൻ ജോസഫ് പറഞ്ഞു. എക്സികൃൂട്ടീവ് എൻജിനീയർ യൂത്ത് കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന്, അഭിമുഖം പെരുമാറ്റച്ചട്ടം അവസാനിച്ചതിനു ശേഷം മാത്രമെ നടത്തു എന്ന് തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആൽബിൻ അലക്സ്, കെ.നൂറുദ്ദീൻ കോയ, ആർ.അംജിത്ത്കുമാർ, ആർ.ജയചന്ദ്രൻ, സജിൽ ഷെരീഫ്, ഉല്ലാസ് കൃഷ്ണൻ, ജസ്റ്റിൻ മാളിയേക്കൽ, അൻസിൽ ബഷീർ, ജി.ജിനേഷ്, ബൻസിമോൻ, റോഫിൻ, അസർ അസ്ലം തുടങ്ങിയവർ നേതൃത്വം നൽകി.