ambala

അമ്പലപ്പുഴ : ദേശീയപാതയിൽ കരൂർ ഭാഗത്ത് കഴിഞ്ഞ 12 ന് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ അമ്പലപ്പുഴ കരൂർ കൂനത്തും പറമ്പ് വീട്ടിൽ മധു (57) ആണ് മരിച്ചത്.

12 ന് വൈകിട്ട് അമ്പലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന മധുവിന്റെ ഓട്ടോയിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചു. തുടർന്ന് പിന്നാലെ വന്ന രണ്ടു വാഹനങ്ങളും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റ മധുവിനെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.30 ഓടെ മധു മരിച്ചു.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ: വിജയമ്മ. മക്കൾ: മനീഷ്, മനു, മരുമക്കൾ: ദീപ, സുനിത.