കായംകുളം: പുല്ലുകുളങ്ങര ശ്രീവിദ്യാധിരാജ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ സമാധി ദിനം ആചരിച്ചു. പ്രസിഡന്റ് പ്രൊഫ.എം.രാധാകൃഷ്ണകാർണവർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. എസ്.ശുഭാദേവി മുഖ്യപ്രഭാഷണം നടത്തി.