ambala

അമ്പലപ്പുഴ : കുഴഞ്ഞു വീണതിനെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ബീഹാർ സ്വദേശി ഹസ്ബുള്ള അൻസാരി (32)യുടെ മൃതദേഹം കാക്കാഴം മുഹിയദ്ദീൻ ജുമ മസ്ജിദിൽ കബറടക്കി. കോഴിക്കടയിൽ ജോലി നോക്കി വന്നിരുന്ന ഹസ്ബുള്ള അൻസാരി കഴിഞ്ഞ ദിവസമാണ് കുഴഞ്ഞ് വീണത്. മരിച്ച വിവരം ബീഹാറിലെ ബന്ധുക്കളെ അറിയിച്ചെങ്കിലും കേരളത്തിൽ തന്നെ സംസ്ക്കാര ചടങ്ങുകൾ നടത്താനാണ് ബന്ധുക്കൾ അറിയിച്ചത്. തുടർന്ന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗം യു.എം. കബീർ ,സാമൂഹിക പ്രവർത്തകരായ നിസാർ വെള്ളാപ്പള്ളി ,ഹഷിം വണ്ടാനം ,ആർ. സജിമോൻ ,അനസ് എന്നിവർ ചേർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിൽ നിന്നും ഏറ്റുവാങ്ങി കാക്കാഴം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.നിസാമുദ്ദീൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ എന്നിവരുടെ സഹായത്തോടെ കാക്കാഴം മുഹിയിദ്ദീൻ ജുമ മസ്ജിദ് കബർസ്ഥാനിൽ കബറ

ക്കുകയായിരുന്നു .