ചാരുംമൂട്: പേരൂർകാരാണ്മ വയലിറമ്പിൽ ശിവമൂർത്തി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ വാർഷികവും തിരുവുത്സവവും ഇന്നും നാളെയും (ശനി, ഞായർ) ക്ഷേത്രം തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശാനുസരണം ആഘോഷപരിപാടികൾ ഒഴിവാക്കി ദേവവിധിപ്രകാരമുള്ള പൂജകളും ചടങ്ങുകളും മാത്രമാണ് ഉണ്ടായിരിക്കുകയെന്ന് ക്ഷേത്ര കാര്യദർശി സുരേഷ് വയലിറമ്പിൽ അറിയിച്ചു.