കുട്ടനാട് : എസ്.എൻ.ഡി.പി.യോഗം കുട്ടനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 71-ാമത് വിവാഹപൂർവ്വ - കൗൺസിലിംഗ് കോഴ്സ് ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9 ന് യൂണിയൻ കൺവീനർ കെ.സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. കോ-ഓർഡിനേറ്റർ ടി.എസ്.പ്രദീപ്കുമാർ സ്വാഗതം പറയും. നാളെ വൈകിട്ട് 3.30 ന് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ നിർവഹിക്കും. കെ.സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിക്കും.