മാവേലിക്കര: ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുവിന്റെ 139ാമത് പൂരം നക്ഷത്ര മഹാമഹത്തിന് മഹാസമാധി സന്നിധാനമായ കൊറ്റാർകാവ് ശുഭാനന്ദാശ്രമത്തിൽ തുടക്കമായി. സംഘം ധർമ്മ കർത്താവ് ജ്ഞാനാനന്ദജിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. സംഘം ജനറൽ സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. തുടർന്ന് സമൂഹ ആരാധന, സന്യാസിമാരുടെ പ്രദക്ഷിണം, ഗുരുദേവ മാഹാത്മ്യ പ്രവചനം എന്നിവ നടന്നു. ദിവസവും ഗുരുദേവ മാഹാത്മ്യ പ്രവചനങ്ങൾ, അനുഗ്രഹ പ്രാർത്ഥന, വിശേഷാൽ പ്രാർത്ഥനകൾ എന്നിവ നടക്കും. പൂരം ദിനമായ 24ന് വൈകിട്ട് 6ന് പ്രാർത്ഥന, നേർച്ച തുടർന്ന് ഗുരുദേവന്റെ ഛായാചിത്രം ഗജവീരന്റെ പുറത്ത് അലങ്കരിച്ച് ആദർശാശ്രമ പ്രദക്ഷിണം, 7.30ന് സ്വാമി ധർമ്മാനന്ദജി നയിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 8.45 മുതൽ ജ്ഞാനാനന്ദജിയുടെ നേതൃത്വത്തിൽ അനുഗ്രഹ പ്രഭാഷണം, പുലർച്ചെ 5ന് ശാന്തിധനം, 5.30ന് തൃക്കൊടിയിറക്ക് എന്നിവ നടക്കും.