ചേർത്തല: കളവംകോടം കുട്ടത്തിവീട് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും കുടുംബ അടിയന്തിരവും തുടങ്ങി. 23ന് അവസാനിക്കും. ഇന്ന് പുലർച്ചെമുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ, 18ന് ഗന്ധർവൻ തുള്ളൽ രാവിലെ 11ന് ഒന്നാം കളവും വൈകിട്ട് 7ന് രണ്ടാം കളവും നടക്കും. 19ന് രാവിലെ 6ന് ഗന്ധർവൻ പൂപ്പടക്കളം, 11ന് സർപ്പംതുള്ളൽ ഭസ്മക്കളം, വൈകിട്ട് 4ന് പൊടിക്കളം, രാത്രി 8ന് അന്തിക്കളം. 20നും 21നും സർപ്പംതുള്ളൽ, 22ന് രാവിലെ 6ന് കൂട്ടക്കളം, 6.30ന് കളംകൊള്ളൽ. 23ന് വൈകിട്ട് 7ന് സർപ്പദൈവങ്ങൾക്ക് തളിച്ചുകൊടയും ഘണ്ടാകർണ സ്വാമിക്ക് തടിവഴിപാടും അറുകുല സ്വാമിക്ക് മേശവയ്പ്പും നടത്തും.