അമ്പലപ്പുഴ: ഗുരുദർശനത്തിന്റെ പ്രസക്തി വർദ്ധിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതി എക്സിക്യൂട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് പറഞ്ഞു. സഭയുടെ അമ്പലപ്പുഴ മണ്ഡലം കമ്മറ്റി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ജി.സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയ പി.കെ. നിതീഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. പി.ടി. മധു അദ്ധ്യക്ഷത വഹിച്ചു.