ചേർത്തല: മുഹമ്മ ജംഗ്ഷന് സമീപം ഡീ സ്‌പോർട്സ് ഫുട്ബാൾ ടർഫ് കോർട്ട് എന്ന പേരിൽ പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമ്മിച്ചിട്ടുള്ള ഫ്ളഡ് ലി​റ്റ് ഫുട്ബാൾ സ്​റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മന്ത്റി തോമസ് ഐസക് നിർവഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിശീലനം. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.വേണുഗോപാൽ സ്വാഗതവും സി.കെ.മണി ചീരപ്പൻചിറ നന്ദിയും പറയും. മുഹമ്മ സി.ഐ കെ.വിജയൻ, വാർഡ് അംഗം എസ്.​ടി. റെജി എന്നിവർ സംസാരിക്കും.തുടർന്ന് പുരുഷ-വനിത ടീമുകളുടെ മത്സരവും നടക്കും.