ambala
ഗ്രാമ പഞ്ചായത്തി​ന്റെ മാലിന്യശേഖരണ വാഹനം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിച്ചന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണനെ തടഞ്ഞുവെച്ചപ്പോൾ

അമ്പലപ്പുഴ: ഗ്രാമ പഞ്ചായത്തി​ന്റെ മാലിന്യശേഖരണ വാഹനം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിച്ചന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണനെ തടഞ്ഞുവെച്ചു. 2013 ൽ ശുചിത്വമിഷൻ പദ്ധതിയിൽപ്പെടുത്തി അഞ്ചു ലക്ഷം രൂപ മുടക്കി ഹരിത കർമസേനക്ക് നൽകിയ വാഹനമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടിയിട്ടും നീക്കം ചെയ്യാതെ വാഹനം ദുരുപയോഗം ചെയ്തെന്നാണ് ആരോപണം. പഞ്ചായത്തംഗങ്ങളായ യു.എം. കബീർ, എൻ .ഷിനോയ്, സീന, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ തടഞ്ഞത്. സംഭവത്തെപ്പറ്റി​ അന്വേഷിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു.