മാന്നാർ: എസ്. എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 68-ാം നമ്പർ കുട്ടംപേരൂർ ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10 മണിക്ക് ശാഖാ ഹാളിൽ നടക്കും. യൂണിയൻ കൺവീനർ ജയലാൽ.എസ്. പടീത്തറയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ. രാജൻ സ്വാഗതവും ശാഖാ സെക്രട്ടറി പ്രശാന്തൻ തച്ചിരു പറമ്പിൽ നന്ദി​യും പറയും.