കുട്ടനാട് : കേരള വിശ്വകർമ്മ യുവജനസംഘം കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ മങ്കൊമ്പിൽ സംഘടിപ്പിച്ച മഹാസമ്പർക്കയജ്ഞ പരിപാടി വിശ്വകർമ്മ മഹാസഭ കുട്ടനാട് യൂണിയൻ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. . യുവജനസംഘം യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ ശശീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ആർ.ദേവരാജൻ, വി.എൻ.ദിലീപ് കുമാർ, വി.എൽ.മനോജ്, യുവജനസംഘം നേതാക്കളായ പി.എൻ.പ്രദീഷ് ജെ അരവിന്ദ്, എസ്.സുജിത്ത്, അരുൺ ജി.ദാസ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിഷുക്കൈനീട്ടവും സദ്യയും വിഷുക്കിറ്റു വിതരണവും നടത്തി. സി.എൻ.രാജപ്പൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ പുതുതായി ആരംഭിച്ച പെൻഷൻ പദ്ധതിക്ക് വിഷു ദിനത്തിൽ തുടക്കം കുറിച്ചു.